അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രൊജക്ട് ഡിസൈനർക്കുള്ള അംഗീകാരം ബാദുഷക്ക്

ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു പ്രൊജക്ട് ഡിസൈനർക്കുള്ള അംഗീകാരം ബാദുഷക്ക് ലഭിച്ചു. സന്തോഷം, അഭിമാനവും ഉണ്ടെന്ന് ബാദുഷ പറഞ്ഞു. ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്ത ‘നമോ ‘ എന്ന സിനിമയിലൂടെയാണ് ഈ അംഗീകാരം ലഭിച്ചത്. ഈ അവാർഡിലേക്ക് തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര ഫെസ്റ്റിവൽ സംഘാടകർക്ക് ബാദുഷ നന്ദി അറിയിച്ചു.

വിജീഷ് മണി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രമാണ് ‘നമോ’. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഇതിനോടകം അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ ശ്രദ്ധനേടി കഴിഞ്ഞു. കച്ചവട മുഖ്യധാരാ സിനിമകള്‍ക്കൊപ്പം വളരെ ആസ്വദിച്ചാണ് ഇത്തരം കലാമേന്മയുള്ളസിനിമകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിജീഷ് മണിയുടെ തന്നെ ‘മ്’ എന്ന സിനിമയും ‘നിഷിദ്’ എന്ന സിനിമയും കലാ മേന്മ അവകാശപ്പെടുന്ന സിനിമകളാണെന്നും ബാദുഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!