മലയാള ചിത്രം വാങ്ക്: പുതിയ ടീസർ പുറത്തിറങ്ങി

അനശ്വര രാജൻ പ്രധാന താരമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്. ചിത്രത്തിൻറെ  രണ്ടാമത്തെ ടീസർ പറത്തിറങ്ങി. ഉണ്ണി ആറിൻറെ കഥയെ ആധാരമാക്കിയാണീ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷബാന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകൻ വി കെ പ്രകാശിൻറെ മകൾ കാവ്യ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 29ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!