ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ തീയറ്ററിൽ തന്നെ റിലീസ് ചെയ്യും

ദിലീപ് ഉർവശി എന്നിവരെ പ്രധാന താരങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കേശു ഈ വീടിന്റെ നാഥൻ ” ചിത്രം നേരിട്ട് തീയറ്ററിൽ റിലീസ് ചെയ്യും . ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സിനിമയുടെ രചനയും ,സംഗീതവും ,സംവിധാനവും നിർവഹിക്കുന്നത് നാദിർഷാ ആണ്. രചന സജീവ് പാഴൂരും,ഛായാഗ്രഹണം അനിൽ നായരും ,ഗാനരചന ബി.കെ. ഹരി നാരായണനും ,ജ്യോതിഷും ,നാദിർഷാ എന്നിവരും , പശ്ചാത്തല സംഗീതം ബിജി ബാലും , എഡിറ്റിംഗ് സാജനും ,കോസ്റ്റ്യൂം സഖി എൽസയും നിർവ്വഹിക്കുന്നു. ചിത്രം ഒരു ഫൺ ഫാമിലി ചിത്രമാണ് .

സിദ്ധിഖ്, അനുശ്രീ, സലിംകുമാർ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീർ, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂർ ജോർജ്, പ്രജോദ് കലാഭവൻ, അരുൺ പുനലൂർ, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!