51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള: ‘ഇന്‍ റ്റു ദി ഡാര്‍ക്ക്‌നെസി’ന് സുവര്‍ണമയൂരം

അധിനിവേശ നാസി സേനയ്‌ക്കായി നിർമ്മിക്കാൻ നിർബന്ധിതനായ ഒരു ഡാനിഷ് ഇലക്‌ട്രോണിക്‌സ് ഫാക്ടറി ഉടമയുടെ കഥ അവതരിപ്പിക്കുന്ന രണ്ടാം ലോകമഹായുദ്ധ ചിത്രമായ ഇന്റു ദ ഡാർക്ക്‌നെസ് 51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവര്‍ണമയൂരം നേടി. സുവര്‍ണമയൂരം അവാർഡിന് 40 ലക്ഷം രൂപ ആണ് ലഭിച്ചത്. ഡയറക്ടർ ആൻഡേഴ്സ് റെഫനും നിർമ്മാതാവ് ലെൻ ബർഗ്ലും അവാർഡുകൾ പങ്കിടും.

മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ’ദി സൈലന്റ് ഫോറസ്റ്റ് ’ എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി. 15 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.

’ദി സൈലന്റ് ഫോറസ്റ്റ് ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സു ഷോൺ ലിയു മികച്ച നടനുള്ള പുരസ്‌കാരം നേടി. സോഫിയ സ്റ്റാഫിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ’ഐ നെവര്‍ ക്രൈ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സോഫിയയ്ക്ക് പുരസ്കാരം ലഭിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!