ബോളിവുഡ് താരം വരുൺ ധവാനും നതാഷ ദലാലും വിവാഹിതരായി. അലിബാഗിലെ ബീച്ച് റിസോർട്ടായ മാൻഷൻ ഹൗസിലാണ് വിവാഹം നടന്നത്. വരുൺ ധവാൻ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷ. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്.