ഇന്ന് ഉർവ്വശി ജന്മദിനം

മലയാളസിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.

2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി. രണ്ട്‌ വിവാഹത്തിലും കുട്ടിയുണ്ട്‌

1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.

ഉൽസവമേളം, പിഡാക്കോഴി  കൂവന്നനൂറ്റാണ്ട്  എന്നീ ചിത്രങ്ങൾ അവർ എഴുതിയിട്ടുണ്ട്. അചുവിന്റെ അമ്മ (2005) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അഞ്ച് തവണ നേടിയിട്ടുണ്ട്, അതിൽ 1989 മുതൽ 1991 വരെ തുടർച്ചയായി മൂന്ന് വിജയങ്ങൾ ഉൾപ്പെടുന്നു. രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അവർ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!