അമിത് ചക്കാലയ്ക്കൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുവം. ചിത്രത്തിൽ അഭിഭാഷകൻ ആയിട്ടാണ് അമിത് എത്തുന്നത്. ഡയാന ഹമീദ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഗോപിസുന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിൻറെ ട്രെയ്ലർ നാളെ അഞ്ച് മണിക്ക് നിവിൻ പോളി തൻറെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും.
ഇന്ദ്രൻസ്, സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോൻ, ജയശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മൂന്ന് അഭിഭാഷകരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻറെ കഥ പറയുന്നത്.നവാഗതനായ പിങ്കു പീറ്റർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.