വെള്ളത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് “വെള്ളം”. ചിത്രം ജനുവരി 22ന് പ്രദർശനത്തിന്എത്തി . മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

തീവണ്ടി, ലില്ല, കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.

സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി , സീനു സൈനുദീൻ , ബാബു അന്നൂർ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.

റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കുന്നത്. ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്പറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!