വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ചിത്രത്തിന്റേത്, ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ഓപ്പറേഷൻ ജാവ അതിന്റെ കാസ്റ്റിങിലും ഈ പുതുമ നിലനിർത്തുന്നുണ്ട്.
ഇർഷാദ് അലി, വിനായകൻ, അലക്സാണ്ടർ പ്രശാന്ത്, ബിനു പപ്പു, വിനോദ് ബോസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരോടൊപ്പം യുവനിരയിലെ ശ്രദ്ധേയരായ ബാലു വർഗീസും ,ലുക്ക്മാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഓപ്പറേഷൻ ജാവയ്ക്ക് ഡോൾബി അറ്റ്മോസ് മിക്സ് ചെയ്തിരിക്കുന്നത് വിഷ്ണുവും, ശ്രീശങ്കറും ചേർന്നാണ്. ഒ.ടി.ടി റിലീസിന് കാത്തു നില്ക്കാതെ ഫെബ്രുവരി 12ന് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.