സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൻ്റെ പ്രമോ വിഡിയോ വൈറൽ. രണ്ടര മിനിട്ട് ദൈർഘ്യമുള്ള പ്രമോ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ വച്ച് പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ സുരാജിൻ്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്. പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൃഥ്വിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്യാനായി എത്തിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റമാണ്, കുടുങ്ങും എന്ന് സുരാജിൻ്റെ കഥാപാത്രം പറയുമ്പോൾ താൻ ഊരിപ്പോരും എന്നാണ് പൃഥ്വിരാജിൻ്റെ കഥാപാത്രം പറയുന്നത്. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് എന്നും കഥാപാത്രം പറയുന്നുണ്ട്.