ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം ‘പുള്ളി’

സൂഫിയും സുജാതക്കും ശേഷം ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം ‘പുളളി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പുറത്തു വിട്ടത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി. രഘുനാഥനാണ്.

തിയേറ്ററിൽ റിലീസ് ചെയ്യാതെ തന്നെ ഒ.ടി.ടിയിൽ എത്തിയ ചിത്രമാണ് ദേവ് മോഹന്റെ ‘സൂഫിയും സുജാതയും’. എന്നിരുന്നാലും ഡിജിറ്റൽ ചിത്രം ദേവ് മോഹൻ എന്ന നടനെ പ്രേക്ഷകർക്ക് സുപരിചിതനാക്കി. കോർപ്പറേറ്റ് മേഖലയിൽ നിന്നും മോഡലിംഗിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തിയ താരമാണ് ദേവ് മോഹൻ. 2020 ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ദേവ് മോഹൻ വിവാഹിതനായി. ഭാര്യ റെജീന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!