ചെറുപ്പകാല ഓര്‍മ പങ്കുവച്ച് പൃഥ്വിരാജ്

രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്‍മ പങ്കുവച്ച് സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ്. 1997ല്‍ ആണ് പൃഥ്വിരാജ് റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായത്. അന്ന് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വി.

വേലകളിയുടെ പരമ്പരാഗത വേഷമാണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പിന്നില്‍ കേരളീയ കലകളും ആനയും അമ്പാരിയും എല്ലാം അണിനിരന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇന്ന് തന്നെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയുടെ പ്രോമോ പുറത്തിറങ്ങിയിരുന്നു. പ്രോമോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. യൂട്യൂബിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും പ്രോമോയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!