ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും. റിലീസ് ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. റിലീസ് ചെയ്ത് 17 ദിവസങ്ങൾക്കു ശേഷമാണ് ചിത്രം ഒ.ടി.ടി. റിലീസിനെത്തുന്നത്.
പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് മാസ്റ്റർ തിയറ്ററുകളിലെത്തിയത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട തീയറ്ററുകൾ തുറന്നത് മാസ്റ്റർ പ്രദർശനത്തോടെയാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച വരവേല്പാണ് ചിത്രത്തിനു ലഭിച്ചത്. റീലീസായി ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോൾ 220 കോടി രൂപ ആഗോളതലത്തിൽ നേടിയെന്നാണ് കണക്കുകൾ.