സംവിധായകനും നടനുമായ മധുപാലിന്റെ മകൾ മാധവിയുടെ വിവാഹം നടന്നു

നടനും സംവിധായകനുമായ മധുപാലിന്റെയും രേഖയുടെയും മകൾ മാധവി മധുപാൽ വിവാഹിതയായി. വഴുതക്കാട് സ്വദേശിയായ അരവിന്ദാണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാ-സീരിയൽ രംഗത്തെ നിരവധിപേർ പങ്കുചേർന്നു.

മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ഇരുവർക്കും മീനാക്ഷി എന്ന ഒരു മകൾ കൂടിയുണ്ട്. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!