മലൈകയും അർജുൻ കപൂറും വിവാഹിതരാവും എന്നത് ഏറെനാളായി പ്രചരിക്കുന്ന വാർത്തയാണ്. എന്നാൽ 2019ൽ ഇക്കാര്യം നിഷേധിച്ച് അർജുൻ തന്നെ രംഗത്തെത്തി. താൻ വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞാണ് അർജുൻ അഭ്യൂഹങ്ങൾ അകറ്റിയത്. താൻ വിവാഹിതനാവുന്നില്ല. ആവുമ്പോൾ അതേപ്പറ്റി തുറന്നു സംസാരിക്കും. ഒന്നും ഒളിച്ചു വെക്കേണ്ടതായില്ല. ഒരഭിമുഖത്തിൽ അർജുൻ പറഞ്ഞു.
നിലവിൽ താൻ ജോലിയെടുക്കുകയാണ്. വിവാഹം ചെയ്യേണ്ടുന്ന ഘട്ടത്തിലല്ല. ലോകം എന്ത് പറയുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. എടുത്ത് ചാടുന്നത് മണ്ടത്തരം ആണെന്നും അർജുൻ പറയുന്നു. വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും തന്നെപ്പറ്റി എഴുതപ്പെടുന്നത് അവസാനിക്കും എന്ന് കരുതുന്നില്ലെന്നും അർജുൻ പറഞ്ഞിരുന്നു. ഇവർ രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസവും ഒട്ടേറെ തവണ ട്രോൾ ചെയ്തിരുന്നു.