2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ് ഇടപ്പള്ളി വനിത വിനീത തിയേറ്റർ. മികച്ച വിഷ്വൽ ക്വാളിറ്റിയോടെ 35അടി വീതിയിൽ 15 അടി നീളത്തിൽ എല്ലാവിധ ദൃശ്യ ഭംഗിയോടെയും ഒരു സിനിമ കാണാൻ കഴിയുന്ന കേരളത്തിലെ ആദ്യ തിയേറ്ററാണ് വനിത വിനീത .
2020-21 വർഷത്തെ അപ്ഡേറ്റഡ് വേർഷനോടെയാണ് പുതിയ ലേസർ പ്രോജെക്ഷൻ തിയേറ്ററിൽ വച്ചിരിക്കുന്നത്. ഇതിനായി തിയേറ്ററിലെ 1,2 സ്ക്രീനുകളാണ് സെറ്റ് ചെയ്തത് കൂടാതെ ഇതുവരെ ഉണ്ടായിരുന്ന സ്ക്രീനും മാറ്റിയിരിക്കുകയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയാണ് പ്രൊജക്ടറിന്റെ വില ഈ വിലയിലുള്ള 2 പ്രൊജക്ടറുകൾ ആണ് തിയേറ്ററിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ദൃശ്യാനുഭവം നേരിട്ടറിയാൻ ഇന്ന് ജനുവരി 28ന് വൈകുന്നേരം 4.30ന് വനിതാ വിനീത തിയേറ്ററിൽ മാധ്യമ പ്രവർത്തകർക്ക് വേണ്ടി മാത്രമായി സ്പെഷ്യൽ ഷോ നടത്തുന്നുണ്ട്.