മലയാള ചിത്രം “ലവ്”: പുതിയ പ്രൊമോ പുറത്തിറങ്ങി

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ലവ്”. ഷൈൻ ടോം ചാക്കോ ,രജീഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഛായാഗ്രഹണം ജിംഷി ഖാലിദും ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, സംഗീതം യാക്സൺ ഗ്രേ പേരേര, നേഹ എസ്. നായർ എന്നിവരും നിർവഹിക്കുന്നു.

ചിത്രത്തിലെ പുതിയ പ്രൊമോ പുറത്തിറങ്ങി. കലാസംവിധാനം ഗോകുൽദാസും , മേക്കപ്പ് റോണക്സ് സേവ്യറും ,ശബ്ദമിശ്രണം വിഘ്നേഷ് കിശാൻ രാജേഷും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും ,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും നിർവ്വഹിക്കുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ അഞ്ചാം പാതിരാ എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമിക്കുന്നത്. ചിത്രം കേരളത്തിൽ ജനുവരി 29ന് റിലീസ് ചെയ്യും.

 

https://fb.watch/3hYjC-M6KY/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!