ഡിക്യു, കുഞ്ഞിക്ക എന്നൊക്കെയാണ് താരപുത്രന് ദുല്‍ഖര്‍ സല്‍മാനെ ആരാധകര്‍ പൊതുവെ വിളിക്കുന്ന പേരുകള്‍. കുഞ്ഞിക്ക എന്ന വിളി തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ദുല്‍ഖറിപ്പോള്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ സല്മാന് എന്ന പേരിനെ കുറിച്ചും താരം മനസ് തുറന്നത്. ‘കുഞ്ഞിക്കയെന്ന് ആരാണ് ആദ്യം വിളിച്ചതെന്ന് ഓര്‍മയില്ല. പക്ഷേ ആ വിളിയില്‍ ഒരു സ്നേഹം നിറഞ്ഞ് നില്ക്കുന്നതായി തോന്നി. അത് കൊണ്ട് തന്നെ ഇപ്പോഴാ പേര് എനിക്കും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്മാന് എന്ന് കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ ചെയ്യുന്നത്.
ദുല്‍ഖര്‍ സല്മാന് എന്ന പേര് സ്കൂള്‍ കാലത്തേ ഒപ്പം പഠിക്കുന്നവര്‍ക്ക് ഒരു പ്രശ്നമായിരുന്നു. ഡിക്യു എന്ന വിളികളെല്ലാം അക്കാലത്തു ഉയര്‍ന്ന് വന്നതാണ്. ചിലരെന്നെ സല്‍മ എന്നെല്ലാം വിളിച്ചിരുന്നു. അതൊന്നും തിരുത്താന്‍ ഞാന്‍ ശ്രമിച്ചില്ല.
അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി വിദേശത്ത് കഴിയുന്ന കാലത്താണ് സിനിമയിൽ അഭിനയിക്കാൻ ദുൽഖറിന് അവസരം ലഭിക്കുന്നത്. രാഷ്ട്രീയത്തിലും ബിസിനസിലും സിനിമയിലുമെല്ലാം പേരെടുത്തവരുടെ മക്കള്‍ സമാന പാതയിലേക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറിച്ച് കുടുംബം ചിന്തിക്കുന്നതിന് മുന്‍പേ സമൂഹം അത് ചര്‍ച്ചയ്ക്കെടുക്കും. ദുല്‍ഖര്‍ സല്മാന് എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന് മമ്മൂട്ടിയുടെ ചുറ്റുംസുഹൃത്തുക്കൾ ചോദിച്ച് തുടങ്ങിയിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു.