ഫഹദ് ചിത്രം ‘മലയൻകുഞ്ഞ്’ : ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസിൽ നായകനായ നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. സിനിമയുടെ ചിത്രീകരണം ഇന്നലെ ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്.ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത സിനിമ നിർമിക്കുന്നത് ഫാസിൽ ആണ്.

സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!