ജീവ നായകനായി എത്തിയ ചിത്രമാണ് ‘ജിപ്സി’.രാജു മുരുകന് ആണ് സംവിധാനം. നതാഷ ആണ് നായിക. നേരത്തെ മാർച്ചിൽ റിലീസ് ചെയ്ത ചിത്രം കോവിഡ് മൂലം പ്രദർശനം നിർത്തേണ്ടി വന്നിരുന്നു. റീ റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
ചിത്രത്തില്‍ സണ്ണി വെയിന്‍, ലാല്‍ ജോസ്,സുശീല രാമന്, സന്തോഷ് നാരായണന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് രാജുമുരുകന്‍. കഴിഞ്ഞ മാര്‍ച്ച് ആറിന് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.