സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ ഗാനത്തിൻറെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ജനുവരി 13ന് പ്രദർശനത്തിന് എത്തിയ ചിത്രം പതിനേഴാം ദിവസം ആമസോൺ പ്രൈമിൽ ഡിജിറ്റൽ റിലീസ് ചെയ്തു.
ആമസോണിൽ ചിത്രം മൂന്ന് ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. തമിഴിന് പുറമെ തെലുഗ്, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, സഞ്ജീവ് ഗൗരി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.