നടൻ ആന്റണി വർഗീസ് തന്റെ ആദ്യത്തെ കാർ സ്വന്തമാക്കി. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന വേഷത്തിലൂടെയാണ് ആന്റണി സിനിമയിലേക്ക് വന്നത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയില്‍ തിളങ്ങി നില്ക്കുന്ന ആന്റണി ഇനി മുതല്‍ കിയ സെല്‍റ്റോസിൽ യാത്ര ചെയ്യും. കറുപ്പ് നിറത്തിലുള്ള കിയ സെല്‍റ്റോസ് ആണ് ആന്റണി സ്വന്തമാക്കിയത്. ഏറെ ജനപ്രീതി നേടുന്ന വാഹനമാണ് കിയ സെല്‍റ്റോസ്.
നിലവില്‍ 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ എന്നിവയാണ് മോഡലിലുള്ളത്.
സിനിമയില്‍ തുടക്കം കുറിക്കുമ്ബോള്‍ അക്കൗണ്ടില്‍ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിട്ടുള്ള ആന്റണി വര്‍ഗീസിന് സിനിമയില്‍ എത്തിയതിനു ശേഷം ഇപ്പോൾ നല്ലകാലമാണ്. ആന്റണിയുടെ അച്ഛന് ഓട്ടോ ഡ്രൈവറാണ്. ഓട്ടോറിക്ഷകാരനായ അച്ഛന്റെ ഓട്ടോക്കൊപ്പം ഇനി താരത്തിന്റെ കാറും വീട്ടുമുറ്റത്തുണ്ടാകും.