സുരേഷ്‌ഗോപി ചിത്രം ഒറ്റക്കൊമ്പനിൽ ബിജു മേനോനും

നവാഗതനായ മാത്യൂസ് തോമസ് സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയുടെ നൗയറപ്രവർത്തകരണ ഇക്കാര്യം അറിയിച്ചത്.

വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് – ഷാജി കൈലാസ് – ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. ചിത്രത്തിൻറെ ആദ്യ പേരായ കടുവാക്കുന്നേൽ കുറുവച്ചൻ ഈ വിവാദങ്ങൾ കാരണം മാറ്റുകയായിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!