റോക്കി ഭായിയുടെ രണ്ടാം വരവ് ജൂലൈ 16ന്

യാഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് ചാപ്റ്റർ 2 2021 ജൂലൈ 16 ന് പ്രദർശനത്തിനെത്തിയേക്കും. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റർ 1, അന്താരാഷ്ട്ര അംഗീകാരം നേടി ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷം രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

ആദ്യ ഭാഗത്തിൻറെ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ ഒക്ടോബർ 23 ന് രണ്ടാം ഭാഗം പുറത്തിറങ്ങും എന്ന അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ നിർമ്മാണം വൈകി. ഒക്ടോബർ എട്ടിന് താൻ ചിത്രത്തിന്റെ സെറ്റുകളിൽ ചേർന്നതായി അറിയിക്കാൻ യാഷ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിൻറെ ഏറ്റവും വലിയ ആകർഷണം ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലനായി എത്തും എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!