തെലുഗ് ചിത്രം മഹാസമുദ്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 19ന് പ്രദര്‍ശനത്തിന് എത്തും. മഹാസമുദ്രം എന്ന ചിത്രം മൾട്ടിസ്റ്റാററാണ്. ഷർവാനന്ദും സിദ്ധാർത്ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാ സമുദ്രത്തിലെ അദിതി റാവു ഹൈദാരി കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുകൾ ഉണ്ടാകും.
ആർഎക്സ് 100 ചെയ്ത അജയ് ഭൂപതി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് , മലയാളം എന്നീ ഭാഷകളിൽ വൈവിധ്യമാർന്ന വേഷങ്ങളിൽ അഭിനയിച്ച നടിയാണ് അദിതി റാവു ഹൈദാരി. മഹാസമുദ്രം എന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുകൾ ഉള്ള ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടക്കത്തിൽ, സാമന്ത അക്കിനേനി അല്ലെങ്കിൽ സായി പല്ലവി എന്നിവരെ വേഷമിടാൻ നിർമ്മാതാക്കൾക്ക് ആലോചിച്ചിരുന്നു. എന്നിരുന്നാലും, വിവിധ പ്രശ്നങ്ങൾ കാരണം, കാര്യങ്ങൾ ഫലവത്തായില്ല.