കൊല്ലം: ചലച്ചിത്ര പിന്നണി ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. 42 വയസായിരുന്നു.
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ ഇഷ്ടഗായകനായി മാറിയ അദ്ദേഹം ബിഗ് ബോസിലും മത്സരാർത്ഥിയായ എത്തിയിരുന്നു. നിരവധി സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കോവിഡ് ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. എന്നാൽ ഇന്നലെയോടെ കോവിഡിൽ നിന്ന് മുക്തനായ അദ്ദേഹത്തെ ഇന്ന് വാർഡിലേക്ക് മാറ്റാനിരിക്കരയാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ഇന്ന് 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.