സീരിയല്‍ നടൻ വിവേക് ഗോപന്‍ ബിജെപിയില്‍ ചേർന്നു

പ്രശസ്ത സീരിയല്‍ നടൻ വിവേക് ഗോപന്‍ ബിജെപിയില്‍ ചേർന്നു. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ ശ്രദ്ദേയമായ സ്ഥാനം നേടിയ ആളാണ് വിവേക് ഗോപൻ. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം വിവേക് ഗോപന്‍ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ നടൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവേക് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ‘പുള്ളക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!