[pl_row]
[pl_col col=12]
[pl_text]
താടിയും മുടിയും നീട്ടി വളർത്തി ബെന്യാമിന്റെ ആടുജീവിതത്തിലേക്ക് ഒരുങ്ങുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ പുറത്തിറങ്ങുന്ന ‘അയ്യപ്പനും കോശിയും’എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പ്രോഗ്രാമിനിടെ സംവിധായകൻ രഞ്ജിത്ത് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ബ്ലെസി സംവിധാനം നിർവഹിക്കുന്ന ആടു ജീവിതത്തിന്റെ ഒരു ഷെഡ്യൂൾ ഇതിനോടകം തന്നെ ഷൂട്ട് ചെയ്ത് കഴിഞ്ഞു.
പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പാണോ ഇത് എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിനിമയൊന്നും കിട്ടാത്തത് കൊണ്ടാണ് ഈ ഗെറ്റപ്പ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ പൃഥ്വിരാജ് പറയുന്നത് നുണയാണെന്നും ആടു ജീവിതത്തിലേക്കുള്ള മുന്നൊരുക്കമാണ് ഈ ഗെറ്റപ്പ് എന്നും സംവിധായകൻ രഞ്ജിത് പറഞ്ഞു.
ചിത്രത്തിലെ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്ത കഴിഞ്ഞെന്നും ഇനി പൃഥ്വിരാജ് മെലിഞ്ഞ് വളർന്ന താടി ഒക്കെ ആയി മരുഭൂമിയിൽ ആടുകൾക്കൊപ്പം ജീവിക്കാൻ പോവുകയാണെന്നും രഞ്ജിത് പറഞ്ഞു. ആടുജീവിതത്തിനായി 20 കിലോയോളം ഭാരം ആണ് പൃഥ്വിരാജ് കുറയ്ക്കുന്നത്.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/leTlIrI6U8U” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]