ചൊവ്വാഴ്ച മുംബൈയിൽ സെയ്ഫ് അലി ഖാൻ, പ്രഭാസ് എന്നിവർ പ്രധാന താരങ്ങളായ ആദിപുരുഷ് എന്നി സിനിമയുടെ സെറ്റിൽ തീ പടർന്നു. വൈകുന്നേരം 4: 10 ഓടെ ഗോരേഗാവിൽ തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് അഭിനേതാക്കൾ സെറ്റുകളിൽ ഉണ്ടായിരുന്നില്ല, ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇന്നാണ് ആരംഭിച്ചത്.
ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രമാണിത്. ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. . ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. 2022 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.