ഛായാഗ്രാഹകൻ പി.എസ്. നിവാസിൻ്റെ സംസ്കാരം നാളെ നടക്കും. അദ്ധേഹത്തിന്റെ വീട്ടുവളപ്പിൽ ആണ് സംസകരിക്കുക. നാളെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 11 മുതൽ 12 വരെ ആയിരിക്കും പൊതുദർശനം. പിന്നീട് 3 മണിക്ക് ഈങ്ങാപ്പുഴയിലുള്ള വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
പിന്നീട് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട്ടെ ചിന്താ വളപ്പിലുള്ള മലബാർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ ഓഫീസിൽ അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ടുള്ള യോഗം ചേരും. അദ്ദേഹം 1970കളിൽ തൻറെ സിനിമ ജീവിതം ആരംഭിച്ചു. മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിൽ നിറഞ്ഞുനിന്നു.