മലയാളത്തിലേക്ക് പുതിയ ഒരു ഒടിടി പ്ലാറ്റ് ഫോം കൂടി എത്തി. “റൂട്ട്സ് ” എന്നാണ് ഈ ഒടിടിയുടെ പേര്. സിനിമയും, സംസ്കാരവും,പ്രകൃതിയും, ഒന്നിച്ചു ചേർന്ന ഒടിടി പ്ലാറ്റ് ഫോം ആണ് “റൂട്ട്സ്” . എം ടി വാസുദേവൻ നായർ പുതിയ ഒടിടി ഉദ്ഘാടനം ചെയ്തു. ആളുകൾക്ക് കൂട്ടം കുടിയിരുന്ന സിനിമ കാണാൻ പറ്റാത്ത സാഹചര്യത്തിൽ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് റൂട്ട്സ് എന്ന് എം ടി വാസുദേവൻ നായർ. മനുഷ്യരാശിയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള സാധ്യത കൂടിയാണ് റൂട്ട്സ്” എന്ന് എം ടി പറഞ്ഞു.
ലോക ക്ലാസ്സിക് സിനിമകളും, മലയാളത്തിലെ പഴയ ഹിറ്റ് സിനിമകളും ഈ പ്ലാറ്റഫോമിലൂടെ കാണാൻ കഴിയും. പ്ലാറ്റഫോമിലേക്ക് ഒരു പുതിയ സബ്സ്ക്രൈബർ എത്തുമ്പോൾ ഓരോ മരങ്ങൾ നട്ടു കൊണ്ടാകും ഈ ദൃശ്യ സംസ്കാരത്തിലേക്ക് അവരെ സ്വീകരിക്കുന്നത്. ടങ്ങിൽ റൂട്ട്സിന്റെ മാനേജിങ് ഡയറക്ടേഴ്സായ ഡോ ആശ നായർ, ഡോ സേതു വാര്യർ , സംവിധായകൻ ജയരാജ്, സിനിമ രംഗത്തെ പ്രമുഖരായ സിദ്ധിഖ്,ബി ഉണ്ണികൃഷ്ണൻ,ബ്ലെസ്സി,ഉദയകൃഷ്ണ,ജിത്തു ജോസഫ്, സിദ്ധാർഥ് ഭാരതൻ,നിരഞ്ജന അനൂപ് ,നർത്തകി അശ്വതി, കാർത്തിക നായർ തുടങ്ങിയവർ പങ്കെടുത്തു.