ഇൻസ്റ്റഗ്രാമിൽ മകളുടെ ചിത്രം പങ്കുവച്ച് ഗീതു മോഹൻദാസ്

മലയാളത്തിലെ ഒരു അഭിനേത്രിയും സംവിധായികയുമായ ഗീതുമോഹൻദാസ് മകൾ ആരാധനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവച്ചിരിക്കുകയാണ്. കസവ് വസ്ത്രങ്ങളണിഞ്ഞ മകളുടെ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ‘Mini me’ എന്ന കുറിപ്പോടെയാണ് സംവിധായിക ചിത്രം പങ്കുവച്ചത്. ഗീതുവിന്റെയും സംവിധായകന്‍ രാജീവ് രവിയുടെയും മകളാണ് ആരാധന.

സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെയുണ്ടന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഗീതു പങ്കുവയ്ക്കുന്നത് വളരെ വിരളമാണ്. 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് ഗീതും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!