തമിഴ് ചലച്ചിത്രനടനും സംവിധായകനും പിന്നണിഗായകനുമാണ് സിലമ്പരസൻ 1985 ഫെബ്രുവരി 3ന് ജനിച്ചു. വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. കുരലരസൻ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോൺബോസ്കോ മാട്രികുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്കൂളിൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന സിലമ്പരസൻ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
2018 ൽ ഇറങ്ങിയ മണിരത്നം ചിത്രം ‘ ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിൽ ശ്രദ്ദേയായ വേഷം ചെയ്തു 2019 ൽ പുറത്തിറങ്ങിയ ‘വന്താ രാജാവാ താൻ വരുവേൻ’ നല്ല അഭിപ്രായം നേടുന്നു. ഗൗതം മേനോൻ സംവിഫ്ഹാനം ചെയ്ത ‘ വിണ്ണൈ താണ്ടി വരുവായയിൽ നല്ലൊരു വേഷം ആയുരുന്നു.
പുരസ്കാരങ്ങൾ
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി (2006)
സിലമ്പാട്ടം- ഇസൈയരുവി തമിഴ് സംഗീത പുരസ്കാരം (2009)
ഈശ്വരൻ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. മാനാട് ആണ് ഉടൻ പുറത്തിറങ്ങുന്ന ചിത്രം