ദൃശ്യം 2 പോസ്റ്റ് വർക്ക് പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. സിനിമയുടെ ആദ്യ ടീസർ ജനുവരി ഒന്നിന് റിലീസ് ചെയ്തിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദൃശ്യം 2 പോസ്റ്റ് വർക്ക് പൂർത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. ചിത്രം റിലീസിനായി തയ്യാറായെന്നും അദ്ദേഹം അറിയിച്ചു.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!