മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. കെ എസ് ചിത്ര ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിൽ ഗാനം റിലീസ് ചെയ്യും. അഞ്ച് ഭാഷായിലും ചിത്ര തന്നെ ഗാനം ആലപിച്ചിരിക്കുന്നത്.
മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്