ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്തിൽ ആണ് ഓഫീസ്. കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെയാണ് മേള നടക്കുന്നത്.
ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി,എസ്.എൻ സ്വാമി, സോഹൻ സീനുലാൽ,എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.