അസ്ക്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഈയല്”. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അസ്ക്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഈയല് ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ബിപിന്‍ ബാലകൃഷ്ണന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഫല്‍ അബ്ദുള്ള ആണ് എഡിറ്റർ.
സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന് ഉണ്ണി,അനീഷ് ഗോപാല്‍,മെറിന് ഫിലിപ്പ്,,പാര്‍വ്വതി നമ്പ്യാര്‍,പുതുമുഖം മാളവിക,സ്മിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു ആണ് ചിത്രം നിർമിക്കുന്നത്.