മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. സിനിമയുടെ ആദ്യ ടീസർ ജനുവരി ഒന്നിന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിൻറെ ട്രെയ്ലർ ഇന്ന് ആമസോൺ പ്രൈം റിലീസ് ചെയ്തു.
ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദൃശ്യം 2 പോസ്റ്റ് വർക്ക് പൂർത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. . ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.