താരസംഘടനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം അമ്മ പ്രസിഡന്റ് മോഹൻലാലും ,നടൻ മമ്മൂട്ടിയും ചേർന്ന് നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു ,ടിനി ടോം , ജഗദീഷ് , പി.കെ.ബാബുരാജ് ,സിദ്ദിഖ് ,കെ.ബി. ഗണേഷ് കുമാർ ,മുകേഷ് ,ഹണി റോസ് , സുധീർ കരമന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കലൂര്‍ ദേശാഭിമാനി റോഡിലാണ് പത്ത് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്. കൂടാതെ ” അമ്മ” ഒരുക്കുന്ന താരനിബിഡ ചിത്രവും പ്രഖ്യാപിച്ചു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ്കുമാറാണ് ഒരുക്കുന്നത്. . ഒരു ക്രൈം ത്രില്ലറാണ് സിനിമ . പ്രിയദര്‍ശനും ,ടി.കെ. രാജീവ്കുമാറും ചേർന്ന് സിനിമ സംവിധാനം ചെയ്യും. ആശീര്‍വാദ് സിനിമാസാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ വ്യവസായത്തിന്റെ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഏകദേശം 140-ൽ പരം താരങ്ങൾക്ക് ഇതില്‍ അഭിനയിക്കും.