അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് പ്രിയാ ഗോര്‍. പൃഥ്വിരാജ് നായകവേഷം അവതരിപ്പിച്ച അനാര്‍ക്കലിയില്‍ നായികയാണ് പ്രിയ. ഇപ്പോള്‍ പ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. മുഖത്തെ തുന്നിക്കെട്ടുള്ള ചിത്രമാണ് പ്രിയ ഗോര്‍ പങ്കുവച്ചത്. പ്രിയയുടെ മുഖത്തെ മുറിപ്പാട് എങ്ങനെയുണ്ടായതാണെന്ന ചോദ്യവുമായി ആരാധകരെത്തി. മുറിപ്പാടിനെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങള്‍ . പക്ഷേ, ഇതാണ് ഞാന്‍… എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാ മനുഷ്യരുടെ ജീവിതത്തിലും മുറിപ്പാടുകള്‍ ഉണ്ടാകും. എന്റെ മുറിവിനെ ഞാന്‍ സ്നേഹത്തോടെ ആശ്ലേഷിക്കുന്നു ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെയുണ്ടായി എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
പ്രിയയുടെ കവിളില്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചതാണെന്ന് വാർത്തകളുണ്ട്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നായയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ നോക്കിയപ്പോഴാണ് തന്റെ കവിളില്‍ നായ കടിച്ചതെന്ന് പറയുന്നു. വളര്‍ത്തുനായ കടിച്ചതാണെന്ന റിപ്പോര്‍ട്ടുകളെ പ്രിയ എതിർത്തിട്ടുമില്ല.
അതേസമയം, മുഖത്തെ മുറിപ്പാട് കാണിച്ചു തന്നെ സമൂഹമാധ്യമങ്ങളില്‍ ഫൊട്ടൊ പങ്കുവച്ച പ്രിയയെ നിരവധിപേര്‍ അഭിനന്ദിച്ചു. പല നടിമാരും കാണിക്കാത്ത ധൈര്യമാണ് പ്രിയ കാണിച്ചതെന്ന് അവർ പറയുന്നു.