നടി ജയഭാരതിയുടെ മകൻ വിവാഹിതനായി

നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താറിന്റെ വിവാഹം നടന്നു. താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം വമ്പന്‍ താരങ്ങളാണ് എത്തിയത്. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്. കസവ് സാരിയും ആഭരണങ്ങളും അണിഞ്ഞ് വധുവും മുണ്ടും ഷര്‍ട്ടുമണിഞ്ഞ് വരനും വിവാഹ വേദിയില്‍ തിളങ്ങി. ജയഭാരതി വിവാഹത്തിനായി സെറ്റ് മുണ്ട് വേഷത്തിലാണ് എത്തിയത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തി. മമ്മൂട്ടിയും സുരേഷ് ഗോപിയും കൂടാതെ ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെപിഎസി ലളിത, തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഉണ്ണികൃഷ്ണന്‍ സത്താര്‍ എന്നാണ് പേരെങ്കിലും കൃഷ് ജെ സത്താര്‍ എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ കൃഷ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!