നസ്രിയക്കൊപ്പം ഡാൻസ് കളിച്ച് അൽഫോൻസ് പുത്രേന്റെ ഭാര്യ അലീന ; വീഡിയോ കാണാം

മലയാളത്തിൽ വലിയ രീതിയിൽ ആരാധകർ ഉള്ള താരമാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ഇത്തവണ താരത്തിനൊപ്പം മറ്റൊരാൾകൂടി ഉണ്ട്. സംവിധായകൻ അൽഫോൻസ് പുത്രൻറെ ഭാര്യ അലീന ആണ് നസ്രിയക്കൊപ്പം ഉള്ളത്. ഇരുവരും ചേർന്ന് തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനത്തിനാണ് ഡാൻസ് കളിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നസ്രിയ അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെ സിനിമയിലേക്ക് തിരികെയെത്തി. പിന്നീട് ട്രാൻസിലും താരം നായികയായി എത്തി. ഇപ്പൊൾ , തെലുഗ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!