ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കണ്ടതിന്റെ ഷോക്കില്‍ കരയുന്ന ആരാധികയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് അത് സംഭവിച്ചത്. പ്രചാരണപരിപാടികള്‍ക്കായി ദുബായ് ക്ലബ് എഫ് എമ്മില്് എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു. പ്രിയ താരം എത്തിയപ്പോഴാകട്ടെ അവര്‍ക്ക് കരച്ചില് അടക്കാനായില്ല. ദുല്‍ഖര്‍ ആരാധികയെ സ്നേഹപൂര്‍വം ചേര്‍ത്ത് പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചതും ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.