ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 3D റൊമാന്റിക് സസ്പെന്‍സ് ത്രില്ലറാണ് ” സാല്‍മണ്‍”. വിജയ് യേശുദാസ് പ്രധാന താരമായി എത്തുന്ന ചിത്രം 12 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ ഗാനം ഫെബ്രുവരി 14 പ്രണയദിനത്തിൽ റിലീസ് ചെയ്യും.
രാഹുല്‍ രവി, രാജീവ് പിള്ള , ജിനാസ് ഭാസ്കര്‍ , ഷിയാസ് കരിം , ജാബീര്‍ മുഹമ്മദ്, പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാന്‍സിസ് ,നെവിന് അഗസ്റ്റിന് ,സി കെ. റഷീദ്, ജെര്‍മി ജേക്കബ്ബ്, അലിം സിയാന് ,സുമേഷ് ,വിനു ഏബ്രഹാം, മീനാക്ഷി ജയ്സ്വാള്‍ ,’ ജോനിത ഡോഡ, പ്രേമി വിശ്വനാഥ് , ജെസ്നി ജോയ് , ബിസ്മി നവാസ് , ആഞ്ജോ നായര്‍, ദര്‍ശിനി, സംഗീത, ജ്യോതി ചന്ദ്രന്, സീതു, ഷിനി അമ്ബലത്തൊടി, ബേബി ദേവിനന്ദ , ഹെന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
എം.ജെ. സ് മീഡിയയുടെയും ,ഫോര്‍ ഭട്ട്സ് ഫിലിം ഫാക്ടറിയുടെയും ബാനറില്‍ ഡോ. ടി.എസ് വിനീത് ഭട്ട് ,ഷാജു തോമസ് അമേരിക്ക ,ജോസ് ഡി. പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ് ,കന്നട ,തെലുങ്ക് ,ഹിന്ദി ,മറാഠി എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.