മലയാള ചിത്രം “അറ്റെൻഷൻ പ്ലീസ്” : ആദ്യ ടീസർ പുറത്തിറങ്ങി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത “അറ്റെൻഷൻ പ്ലീസ്” എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് “അറ്റെൻഷൻ പ്ലീസ് “. സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്.

വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി എന്നിവരാണ് മറ്റ് താരങ്ങൾ. ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജാതിയുടെയും, നിറത്തിന്റെ പേരിലുള്ള കളിയാക്കൽ അതിരുവിടുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ആണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!