മുരളി ഗോപിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി എത്തുന്നു

ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി മുരളി ഗോപി തിരക്കഥ ഒരുക്കുന്നു. നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മുരളിയും ഒന്നിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലൂസിഫറിന് ശേഷം രതീഷ് അമ്പാട്ട്, അരുൺകുമാർ അരവിന്ദ്, ഷിബു ബഷീർ എന്നിവർക്ക് വേണ്ടി തിരക്കഥയെഴുതുന്ന കാര്യം മുരളി ഗോപി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!