ജയസൂര്യയുടെ തകർപ്പൻ ചിത്രം പങ്ക് വച്ച് രാജേഷ് മോഹനന്‍, ലൂസിഫറിന്റെ ഫാനാണോയെന്ന് ആരാധകന്റെ കമന്റ്

തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് സംവിധായകന്‍ രാജേഷ് മോഹനന്‍. സംവിധായകന്റെ തോളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന ജയസൂര്യയാണ് ചിത്രത്തിൽ. ‘കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷച്ചില്ല’, എന്നാണ് രാജേഷ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ലൂസിഫറിന്റെ ഫാനാണോയെന്നാണ് ഒരു ആരാധകൻ ചിത്രത്തിന് നൽകിയ രസകരമായ കമന്റ്.

ജയസൂര്യയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാകും തൃശൂര്‍പൂരം. ചിത്രത്തില്‍ ദുസ്സഹമായ പല സംഘട്ടനരംഗങ്ങളിലും ഡ്യൂപ്പില്ലാതെ ജയസൂര്യ അഭിനയിച്ചത് ഏറെ വാര്‍ത്തയായിരുന്നു. അത്തരത്തില്‍ ഒരു സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തില്‍ പുള്ളുഗിരി എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. ജയസൂര്യയുടെ വേറിട്ട ഗുണ്ടാ കഥാപാത്രമായിരുന്നു ഇത്. സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ തൃശൂര്‍പൂരം നിര്‍മ്മിച്ചത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ആണ്. അതിന് ശേഷമിറങ്ങിയ ജയസൂര്യയുടെ അന്വേഷണം എന്ന ചിത്രം ഇപ്പോള്‍ തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. മെഡിക്കല്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!