സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചതുരം

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രചന സിദ്ധാർത്ഥ് ഭരതനും ,വിജോയ് തോമസും ചേർന്നാണ്. റോഷൻ മാത്യുവും, സ്വാസികയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

അലൻസിയർ ലേ ലോപ്പസ് ,ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും , സംഗീതം പ്രശാന്ത് പിള്ളയും നിർവഹിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് അവതരിപ്പിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!