93-ാമത് ഓസ്കാർ പുരസ്കാരത്തില്‍ നിന്ന് ജല്ലിക്കെട്ട് പുറത്തായി.മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ് ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവസാന സ്ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
15 സിനിമകളാണ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്കാര്‍ ഔദ്യോഗിക എന്‍ട്രിയായ 2011ന് ശേഷമുള്ള മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്. 2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോ ജോസ് പല്ലിശ്ശേരി നേടിയിരുന്നു