രാം പോതിനേനി അഭിനയിച്ച ഐസ്മാർട്ട് ശങ്കർ എന്ന ആക്ഷൻ ചിത്രത്തിന് ശേഷം സംവിധായകൻ പുരി ജഗന്നാഥ് നടൻ വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി ഒരുക്കുന്ൻ പുതിയ ചിത്രമാണ് “ലൈഗർ”. സിനിമയുടെ റിലീസ് തീയതി നാളെ 11 മണിക്ക് റിലീസ് ചെയ്യും. ബോളിവുഡ് നടി അനന്യ പാണ്ഡെ നായികയായി ചിത്രത്തിലുണ്ട്. ടോളിവുഡിൽ മാത്രമല്ല ബോളിവുഡിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
മുംബൈയിലെ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന സിനിമ, പിന്നീട് ലോക്ക്ഡൗൺ , കൊറോണ വൈറസ് പാൻഡെമിക് എന്നിവ കാരണം ഇത് നിർത്തിവച്ചു. വിജയ് ദേവേരക്കൊണ്ടയും അനന്യ പാണ്ഡെ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം പൂരി ജഗന്നാഥും ചാർമി കൗറും സംയുക്തമായാണ് നിർമിക്കുന്നത്. ആക്ഷൻ ചിത്രം അവതരിപ്പിക്കുന്നത് കരൺ ജോഹറാണ്. വിജയ് ദേവേരക്കൊണ്ട ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം അനന്യ പാണ്ഡെ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്നീ നിലകളിൽ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. .